കോഴിക്കോട്- ലവ് ജിഹാദ് ഉണ്ടെന്നും ക്രിസ്ത്യാനികളും ഹൈന്ദവരും തങ്ങളുടെ പെൺമക്കളെ ശ്രദ്ധിച്ചില്ലെങ്കിൽ കാക്ക കൊത്തുമെന്നും സംഘ് പരിവാർ സംവിധായകൻ അലി അക്ബറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. അതേസമയം ക്രിസ്ത്യൻ യുവതിയെ വിവാഹം ചെയ്തയാളാണ് അലി അക്ബറെന്നും സംഘ്പരിവാറിന്റെ കയ്യടി നേടാനാണ് ഇത്തരത്തിൽ പോസ്റ്റിടുന്നതെന്നും നിരവധി പേർ കമന്റുമായി എത്തി. 1921 പുഴ മുതൽ പുഴ വരെ എന്ന സിനിമ സംഘ് പരിവാർ സഹായത്തോടെ ഒരുക്കുന്നതിനിടെയാണ് ലവ് ജിഹാദ് പോസ്റ്റുമായി അലി അക്ബർ രംഗത്തെത്തിയത്. ലവ് ജിഹാദ് സർക്കാർ ഒപ്പമുണ്ടാകില്ല, കോൺഗ്രസ് ഒപ്പമുണ്ടാകില്ല, ക്രിസ്ത്യാനികളും ഹൈന്ദവരും തങ്ങളുടെ പെണ്മക്കളെ ശ്രദ്ധിച്ചാൽ നല്ലത്, അല്ലെങ്കിൽ കാക്ക കൊത്തും എന്നാണ് അലി അക്ബറിന്റെ പോസ്റ്റ്.
നിരവധി പേർ അലി അക്ബറിന്റെ തന്നെ വിവാഹം വിവാദമാക്കിയതോടെ ഇതിന് മറുപടിയുയമാി അലി അക്ബർ തന്നെ രംഗത്തെത്തി.
ഞാൻ വിവാഹം കഴിച്ചത് ക്രിസ്ത്യാനിയെ ആണ്, അവളിന്നും അതുതന്നെ, എന്റെ മകളേ വിവാഹം കഴിച്ചത് ഹിന്ദുവാണ്, മരുമകനെ ഹൈന്ദവനായി തന്നെ സ്വീകരിച്ചുവെന്നും അലി അക്ബർ മറുപടിയുമായി രംഗത്തെത്തി.