തിരുവനന്തപുരം- സി.പി.എം സഹയാത്രികൻ ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക് തിരികെ വരണമെന്ന് കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ പന്തളം സുധാകരൻ ആവശ്യപ്പെട്ടു. ആരെയും ചതിക്കാനും തള്ളിപ്പറയാനും കഴിയാത്ത ദുർബലചിത്തനായതുകൊണ്ട് സംരക്ഷകർക്ക് എളുപ്പമായി തള്ളിപ്പറയാൻ കഴിയുമെന്നും പന്തളം സുധാകരൻ പറഞ്ഞു.
രാഷ്ട്രീയരംഗത്തെ വിശ്വസ്ത വ്യക്തിത്വവും നന്മയും വിശുദ്ധിയുമുള്ള നേതാവായ ചെറിയാൻ ഫിലിപ്പ് ഇഷ്ടപ്പെട്ട നേതാവിനുവേണ്ടി അരയുംതലയും മുറുക്കി പൊരുതാനിറങ്ങുന്ന അനുയായിയാണ്. ഏകെ ആന്റണിക്കെന്നും പ്രിയങ്കരനായ അനിയൻ, ഉമ്മൻ ചാണ്ടിയുടെ ഇഷ്ടക്കാരൻ. ഒടുവിൽ കെ കരുണാകരന്റ വിശ്വസ്തൻ, ഒടുവിൽ പടിയിറങ്ങി പിണറായി പടിക്കലെത്തി. വൈവാഹിക ജീവിതം ഒഴിവാക്കി ഏകനായി യാത്ര തുടരുന്നു. മോഹമുക്തനായ യുവാവെന്നു ഇ.എം.എസ് നൽകിയ സർട്ടിഫിക്കറ്റ് പിന്നീട് പാരയായൊന്നൊരു സംശയമുണ്ട്. ചെറിയാൻജിയെ രാഷ്ട്രീയത്തിനതീതമായി ഒരുപാടുപേർ ഇഷ്ടപ്പെടുന്നു. മടിക്കാതെ പഴയതറവാട്ടിലേക്കു വരുക. നാമൊരുമിച്ചുണ്ടായിരുന്ന കോൺഗ്രസ്സ് പ്രവർത്തനകാലം
പുനർജ്ജനിക്കട്ടെയെന്നും പന്തളം സുധാകരൻ ആവശ്യപ്പെട്ടു.