Sorry, you need to enable JavaScript to visit this website.

മഹാരാഷ്ട്രയില്‍ കോവിഡ് മൂന്നാം തരംഗം ആസന്നം- ആദിത്യ താക്കറെ

മുംബൈ- മഹാരാഷ്ട്രയില്‍ കോവിഡ് മൂന്നാം തരംഗം ഉടന്‍ തന്നെ ഉണ്ടാകുമെന്ന് കാബിനറ്റ് മന്ത്രിയും യുവ ശിവസേന നേതാവുമായ ആദിത്യ താക്കറെ. എന്നാല്‍ മൂന്നാം തരംഗം എത്ര ശക്തമാണെന്നോ ദുര്‍ബലമാണെന്നോ നിര്‍ണ്ണയിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
'വാക്‌സിനേഷന്‍ ഇപ്പോള്‍ സഹായിക്കുന്നില്ലെങ്കിലും അത് ഭാവിയിലേക്കുള്ള തയ്യാറെടുപ്പിനെ സഹായിക്കും. ഇന്ന് സംസ്ഥാനം എടുക്കുന്ന തീരുമാനങ്ങള്‍ രാഷ്ട്രീയപരമല്ല. ശാസ്ത്രമെഡിക്കല്‍ വസ്തുതകളനുസരിച്ച് കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ സൃഷ്ടിച്ച ടാസ്‌ക് ഫോഴ്‌സിനെ അടിസ്ഥാനമാക്കിയുള്ളതാണ്- അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഞങ്ങള്‍ മൂന്നാം തരംഗത്തിനായി തയ്യാറെടുത്തിരിക്കുന്നു. അഞ്ചു ലക്ഷം കിടക്കകളുണ്ട് സംസ്ഥാനത്ത്. അതില്‍ 70 ശതമാനം ഓക്‌സിജന്‍ സൗകര്യമുള്ളവയാണ്- ആദിത്യ താക്കറെ വ്യക്തമാക്കി.
മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം അതീവ ഗുരുതരമായി തുടരുകയാണ്. 67,100 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനുള്ളില്‍ രോഗം പിടിപെടുന്നവരുടെ എണ്ണത്തില്‍ റെക്കോഡ് ആണിത്. ഇന്നലെ 63,729 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്.
419 പേരാണ് ശനിയാഴ്ച മാത്രം മരിച്ചത്.ഏകദേശം ആറ് മാസങ്ങള്‍ക്ക് ശേഷമാണ് ഒരുദിവസം ഇത്രയും പേര്‍ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിക്കുന്നത്. ഇന്ന് 67000ത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 37 ലക്ഷം കടന്നു. നിലവില്‍ 6,47,933 പേരാണ് ചികിത്സയിലുള്ളത്.


 

Latest News