റായ്പൂര്‍- കോവിഡ് കേസുകള്‍ കുതിച്ചുയരുന്നതിനിടെ ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പൂരിലെ രാജ്ധാനി ഹോസ്പിറ്റലിലുണ്ടായ അഗ്നിബാധയില്‍ അഞ്ചു പേര്‍ മരിച്ചു. ശനിയാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. ഈ സമയം 34 രോഗികളാണ് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നത്. ഒമ്പത് പേര്‍ ഐസിയുവിലും. ബാക്കിയായ രോഗികളെ മറ്റു ആശുപത്രികളിലേക്കു മാറ്റി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നാലു ലക്ഷം രൂപയുടെ ധനസഹായം മുഖ്യമന്ത്രി ഭുപേഷ് ബാഘല്‍ പ്രഖ്യാപിച്ചു.