പ്രതീക്ഷയുടെ രാഷ്ട്രീയം ഉയർത്താൻ രാഹുലിന് കഴിയട്ടെ- മൻമോഹൻ സിംഗ്

ന്യൂദൽഹി- കോൺഗ്രസ് പാർട്ടിയുടെ തുല്യതയില്ലാത്ത ദിവസമാണിതെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് പറഞ്ഞു. സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് വൻ നേട്ടങ്ങൾ കൈവരിച്ചതായും പ്രതീക്ഷയുടെ രാഷ്ട്രീയം ഉയർത്താൻ രാഹുൽ ഗാന്ധിക്ക് കഴിയട്ടെയെന്നും മൻമോഹൻ സിംഗ് പറഞ്ഞു. 
സോണിയാഗാന്ധി പാർട്ടിയെ പതിനഞ്ച് വർഷം നയിച്ചു. ഈ കാലയളവിൽ പത്തുവർഷം പ്രധാനമന്ത്രിയായി ഞാൻ പ്രവർത്തിച്ചു. പ്രധാനമന്ത്രിയായ കാലത്ത് ചരിത്രപരമായ തീരുമാനങ്ങളെടുക്കാൻ സോണിയാ ഗാന്ധി എന്നെ സഹായിച്ചു. രാജ്യത്തിന്റെ ജി.ഡി.പി നിരക്ക് ഏഴ് ശതമാനത്തിന് മുകളിലെത്താനും കോടിക്കണക്കിന് ജനങ്ങളെ ദാരിദ്ര്യത്തിൽനിന്ന് കരകയറ്റാനുള്ള തീരുമാനങ്ങളെടുക്കാനും ഈ സമയത്ത് സാധിച്ചു. ഇതിനുള്ള മാർഗരേഖകൾ നൽകിയത് സോണിയാ ഗാന്ധിയായിരുന്നു.
രാജ്യം കടുത്ത ഭീഷണിയിലൂടെയാണ് കടന്നുപോകുന്നത്. രാജ്യത്തിന്റെ മുഴുവൻ പ്രതീക്ഷയും രാഹുൽ ഗാന്ധിയിലാണ്. അങ്ങയുടെ നേതൃത്വത്തെ രാജ്യം പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതെന്നും അവരുടെ പ്രതീക്ഷ നിർവഹിക്കാൻ രാഹുലിന് കഴിയട്ടെയെന്നും മൻമോഹൻ സിംഗ് പറഞ്ഞു.

രാഹുല്‍ തലപ്പത്ത്, കോൺഗ്രസിൽ പുതുയുഗപ്പിറവി

Latest News