നെടുമ്പാശ്ശേരി- വിമാനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ വ്യാപകമായി സ്വര്‍ണ്ണ കള്ളക്കടത്തിന്റെ കണ്ണികളാകുന്നുണ്ടെന്ന് കസ്റ്റംസ് , ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്. ഇതുമായി ബന്ധപ്പെട്ട് വിശദമായി അന്വോഷണം നടത്തുവാന്‍ കസ്റ്റംറ്റംസ് നടപടികള്‍ തുടങ്ങി.
കഴിഞ്ഞ ദിവസം രണ്ടര കിലോ സ്വര്‍ണ മിശ്രിതവുമായി പിടിയിലായ സ്‌പൈസ്‌ജെറ്റിലെ സീനിയര്‍ ക്യാബിന്‍ ക്രൂ മന്‍ഹാസിനെ ചോദ്യം ചെയ്തപ്പോള്‍ സ്വര്‍ണ കള്ളക്കടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു .ഇയാള്‍ തന്നെ ഇതിന് മുന്‍പും സ്വര്‍ണം കൊണ്ടുവന്നിട്ടുണ്ടന്ന് മൊഴി നല്‍കിയിട്ടുണ്ട് .
കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തില്‍ ജെറ്റ് എയര്‍വെയ്‌സിലെ ജീവനക്കാരില്‍ നിന്നും മുന്‍കാലങ്ങളില്‍ സ്വര്‍ണ്ണം പിടിച്ചെടുത്ത സംഭവങ്ങളുണ്ടായിരുന്നു. സാധാരണ നിലയില്‍ പരിശോധന കൂടാതെയാണ് വിമാനത്തിലെ ക്യാപ്റ്റനും മറ്റു ജീവനക്കാരും ഇറങ്ങി പോകാറുള്ളത. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം സ്‌പൈസ്‌ജെറ്റിലെ ജീവനക്കാരനെ പരിശോധിച്ചത്.
കള്ളക്കടത്ത് സംഘം വിമാനത്തിലെ ജീവനക്കാരെ ഉപയോഗിക്കുന്നുണ്ടന്ന് വ്യക്തമായ സൂചന ലഭിച്ചിരിക്കെ, വിമാനത്തിലെ എല്ലാ ജീവനക്കാരെയും മറ്റ് യാത്രക്കാരെ പോലെ തന്നെ കര്‍ശനമായി പരിശോധിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്,