റിയാദ് - സൗദിയില്‍ ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ 38 രാജ്യങ്ങളില്‍നിന്നുള്ള 5,311 പേരെ ജയിലിലടച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനറല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പിനു കീഴിലെ അഞ്ചു ജയിലുകളില്‍ കഴിയുന്ന ഭീകരരില്‍ ഭൂരിഭാഗവും സൗദികളാണ്. 4,437 സൗദി ഭീകരരാണ് ജയിലുകളിലുള്ളത്. രണ്ടാം സ്ഥാനത്ത് യെമനികളാണ്-317 പേര്‍.
214 സിറിയക്കാരും 88 പാക്കിസ്ഥാനികളും 59 ഈജിപ്തുകാരും ജയിലുകളിലുണ്ട്. വിചാരണ പൂര്‍ത്തിയായി ശിക്ഷിക്കപ്പെട്ടവരും കേസ് വിചാരണ ഘട്ടത്തിലുള്ളവരും അന്വേഷണ ഘട്ടത്തിലുള്ളവരും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.
ഭീകരപ്രവര്‍ത്തനങ്ങളില്‍ പങ്കുെണ്ടന്ന് സംശയിച്ച് അറസ്റ്റ് ചെയ്തവരില്‍ 19 പേര്‍ ഇന്ത്യക്കാരും 34 പേര്‍ സുഡാനികളും 17 പേര്‍ ജോര്‍ദാനികളും 18 പേര്‍ ഫലസ്തീനികളും 11 പേര്‍ ബഹ്‌റൈനികളും 16 പേര്‍ ഛാഢുകരും 14 പേര്‍ കുടിയേറ്റ ഗോത്രക്കാരുമാണ്.
മറ്റു രാജ്യക്കാര്‍: ഇറാന്‍-ഒമ്പത്, അഫ്ഗാനിസ്ഥാന്‍-ആറ്, സോമാലിയ- അഞ്ച്, എത്യോപ്യ, അമേരിക്ക, നൈജീരിയ- നാല് പേര്‍ വീതം, ഇറാഖ്, ഫിലിപ്പൈന്‍സ്, തുര്‍ക്കി, ബംഗ്ലാദേശ്, ലെബനോന്‍, മ്യാന്മര്‍- മൂന്ന് പേര്‍വീതം, കുവൈത്ത്, മൊറോക്കൊ, ഖത്തര്‍, കാനഡ മാലി- രണ്ടു പേര്‍ വീതം, യു.എ.ഇ, അള്‍ജീരിയ, ബുര്‍കിനാഫാസോ, ദക്ഷിണാഫ്രിക്ക, ജിബൂത്തി, കിര്‍ഗിസ്ഥാന്‍, ലിബിയ, മൗറിത്താനിയ- ഒരാള്‍ വീതം. ഏതു രാജ്യക്കാരാണെന്ന് സ്ഥിരീകരിക്കാത്ത ഒമ്പതു പേരും ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തി സൗദിയില്‍ അറസ്റ്റിലായിട്ടണ്ട്.