ജീവകാരുണ്യത്തിന് പണമൊഴുകുന്നു, സല്‍മാന്‍ രാജാവ് രണ്ടു കോടി നല്‍കി

റിയാദ് - ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇഹ്‌സാന്‍ പ്ലാറ്റോഫോം വഴി റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് രണ്ടു കോടി റിയാല്‍ സംഭാവന നല്‍കി. കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇഹ്‌സാന്‍ പ്ലാറ്റോഫോം വഴി ജീകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കോടി റിയാലും സംഭാവന ചെയ്തു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിഭവ സമാഹരണം ലക്ഷ്യമിട്ടുള്ള ദേശീയ യജ്ഞത്തില്‍ പങ്കാളിത്തം വഹിച്ച് ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍ 50 ലക്ഷം റിയാല്‍ സംഭാവന ചെയ്തു. പിതാവ് നായിഫ് രാജകുമാരനും മാതാവ് അല്‍ജൗഹറ ബിന്‍ത് അബ്ദുല്‍ അസീസ് ബിന്‍ മുസാഅദ് രാജകുമാരിക്കും വേണ്ടിയാണ് താന്‍ 50 ലക്ഷം റിയാല്‍ സംഭാവന ചെയ്യുന്നതെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.

 

Latest News