മുംബൈ- ഒരു ഇടവേളക്ക് ശേഷം മഹാരാഷ്ട്രയിൽ കോവിഡ് കേസ് വർധിക്കുന്നതിനിടെയും പ്രതികാരം തീർത്ത് കേന്ദ്ര സർക്കാർ. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഫോൺ എടുക്കാൻ പോലും പ്രധാനമന്ത്രി തയ്യാറാകുന്നില്ലെന്ന് ശിവസേന ആരോപിച്ചു. കോവിഡ് രോഗികൾക്കുള്ള ഓക്‌സിജൻ സിലിണ്ടറുകളുടെ കുറവ് ചർച്ച ചെയ്യാൻ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഫോൺ വഴി മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
ഓക്‌സിജൻ സിലണ്ടറുകൾ ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തെഴുതിയതിന് രണ്ട് ദിവത്തിന് ശേഷമാണ് ഫോൺ വിളിക്കാൻ ശ്രമിച്ചത്. ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയാണ് മോഡി.