Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രിയെ തേജോവധം ചെയ്യാൻ അനുവദിക്കില്ല-മുന്നറിയിപ്പുമായി സി.പി.എം

തിരുവനന്തപുരം- മുഖ്യമന്ത്രിയെ തേജോവധം ചെയ്യാൻ കേന്ദ്രമന്ത്രി വി. മുരളീധരനെ അനുവദിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. പദവിയുടെ മാന്യത അറിയാതെയാണ് കേന്ദ്രമന്ത്രി പെരുമാറുന്നത്. ഇത് കേരളീയർക്ക് അപമാനമാണ്. മുരളീധരനെ പ്രധാനമന്ത്രിയും ബി.ജെ.പി കേന്ദ്ര നേതൃത്വവും തിരുത്തണം. മുഖ്യമന്ത്രിയെ പരിഹസിക്കാൻ മുരളീധരന് എന്ത് യോഗ്യത ഉണ്ടെന്നും എ. വിജയരാഘവൻ ചോദിച്ചു. കോവിഡ് പ്രതിരോധത്തിൽ മുഖ്യമന്ത്രിയുടെ പ്രവർത്തനം രാജ്യത്തിന്റെ അഭിനന്ദനം നേടിയതാണ്. കേന്ദ്രമന്ത്രി എന്ന നിലയിൽ മുരളീധരൻ എന്ത് ചെയ്തു. വാക്‌സീൻ ക്ഷാമം തീർക്കാൻ പോലും മുരളീധരൻ ഇടപെട്ടില്ല എന്നും വിജയരാഘവൻ കുറ്റപ്പെടുത്തി
കോവിഡ് പ്രോട്ടോകോൾ ലംഘിച്ച മുഖ്യമന്ത്രിയെ വി. മുരളീധരൻ കോവിഡീയറ്റ് എന്ന് വിളിച്ചിരുന്നു. ഈ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നതായി മുരളീധരൻ ഇന്നലെ പറഞ്ഞിരുന്നു. നിരന്തരം കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചയാളെ വിശേഷിപ്പിക്കേണ്ടത് അങ്ങിനെയാണെന്നും മന്ത്രി ആവർത്തിച്ചു. 


 

Latest News