ആലപ്പുഴ- വള്ളികുന്നത് കൊല്ലപ്പെട്ട 15 വയസ്സുകാരന് അഭിമന്യുവിനെയല്ല, ലക്ഷ്യമിട്ടത് സഹോദരൻ അനന്തുവിനെയാണെന്ന് അഭിമന്യു വധക്കേസില്‍ അറസ്റ്റിലായ പ്രതികളുടെ മൊഴി. അനന്തുവിനോട് മുൻവൈരാഗ്യമുണ്ടായിരുന്നുവെന്നാണ് പ്രതികള്‍ പോലീസിനോട് പറഞ്ഞത്.
കേസിൽ പിടിയിലായ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. മുഖ്യപ്രതിയും ആർഎസ്എസ് പ്രവർത്തകനുമായ സജയ് ജിത്ത്, ജിഷ്ണു എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കേസിൽ കൂടുതൽ പ്രതികളുടെ അറസ്റ്റുണ്ടായേക്കുമെന്നും സൂചനയുണ്ട്.