മുംബൈ- കഴിഞ്ഞ വര്‍ഷം ആരംഭിച്ച ഫോണ്‍ പേയുടെ കൊറോണ വൈറസ് ഇന്‍ഷുറന്‍സിനു വന്‍ സ്വീകാര്യത. ഇന്ത്യയില്‍ കോവിഡ് രോഗ വ്യാപനം വീണ്ടും ഉയര്‍ന്നതോടെയാണ് ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കുള്ള ആവശ്യം ഉയര്‍ന്നത്. ടിയര്‍ വണ്‍ നഗരങ്ങള്‍ക്കു പുറത്തുള്ള ചെറിയ പട്ടണങ്ങളില്‍ ഉപയോക്താക്കള്‍ക്ക് വാങ്ങിയ പോളിസികളുടെ 75 ശതമാനവും കൊറോണ വൈറസ് ഇന്‍ഷുറന്‍സ് വ്യാപകമായി നവീകരിച്ചതായി ഡാറ്റകളുടെ വിശകലനം വ്യക്തമാക്കുന്നു. മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, കര്‍ണാടക, തെലുങ്കാന, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ മാത്രം 2021 മാര്‍ച്ചില്‍ കൊറോണ രോഗവ്യാപനം ഉയര്‍ന്നതോടെ കൊറോണ വൈറസ് ഇന്‍ഷുറന്‍സ് വില്‍പ്പനയില്‍ അഞ്ചിരട്ടി വര്‍ധനവ് ഉണ്ടായി.
3.5 കോടിയിലധികം ഉപയോക്താക്കളില്‍ നിന്നുള്ള ക്ലെയ്മുകള്‍ ഇതിനകം അടച്ചു. ഇതില്‍ 75 ശതമാനം ക്ലെയ്മുകളും ചെറിയ പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും താമസിക്കുന്ന ഉപയോക്താക്കളില്‍ നിന്നുള്ളതാണ്. ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സുമായി സഹകരിച്ച് ഫോണ്‍ പേ അവതരിപ്പിക്കുന്ന 50,000 രൂപയുടെ പരിരക്ഷയ്ക്കായി 396 രൂപ മുതല്‍ വാര്‍ഷിക പ്രീമിയം ആരംഭിക്കുന്നു. 541 രൂപ പ്രീമിയത്തില്‍ ഒരു ലക്ഷം രൂപയിലുള്ള ഉയര്‍ന്ന പരിരക്ഷയും തെരഞ്ഞെടുക്കാം.