Sorry, you need to enable JavaScript to visit this website.

വിമാനജോലിക്കാരന്‍ ഒരു കോടിയുടെ സ്വർണം കടത്തി; നെടുമ്പാശ്ശേരിയില്‍ പിടിയിലായി

നെടുമ്പാശ്ശേരി- കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ വൻ സ്വർണ വേട്ട . വിമാനത്തിലെ സീനിയർ ക്യാബിൻ ക്രൂവിൽ നിന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇൻ്റലിജൻസും വിമാനതാവളത്തിലെ എയർ കസ്റ്റംസ് ഇൻ്റലിജൻസ് വിഭാഗവും ചേർന്ന് സ്വർണം പിടിച്ചെടുത്തത്.
  2 . 5 കിലോഗ്രാം സ്വർണ മിശ്രിതമാണ് പിടികൂടിയത് .ഇതിൽ നിന്ന് 2 . 200 കിലോ ഗ്രാം സ്വർണം വേർതിരിച്ചെടുത്തു . പിടികൂടിയ സ്വർണത്തിന് വിപണിയിൽ 1 . 07 കോടി രൂപ വില വരുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കി
              റാസൽഖൈമയിൽനിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ എത്തിയ സ്പൈസ് ജെറ്റിൻ്റെ എസ് ജി 147  വിമാനത്തിലാണ് സ്വർണം കൊണ്ടുവന്നത് .ഇതിലെ സീനിയർ ക്യാബിൻ ക്രൂ പാലക്കാട് സ്വദേശി മൻഹാസ് അബുലൈസിൽ നിന്നാണ് സ്വർണം പിടികൂടിയത് .

 മിശ്രിതം അഞ്ച് കവറുകളിലാക്കി വസ്ത്രത്തിൻ്റെ അടിയിലാണ്  ഒളിപ്പിച്ചിരുന്നത്.  സാധാരണ നിലയിൽ വിമാന ജീവനക്കാരെ കാര്യമായി പരിശോധിക്കാറില്ല.  .ജീവനക്കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.

ഇതോടെ വിമാന ജീവനക്കാർ വഴിയുള്ള സ്വർണ്ണ കള്ളക്കടത്തിൻ്റെ ചുരുളുകൾ അഴിയുമെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിഗമനം

Latest News