കണ്ണൂർ- പാനൂരിൽ യൂത്ത് ലീഗ് പ്രവർത്തകൻ മുക്കിൽപീടിക പാറാൽ മൻസൂർ കൊല്ലപ്പെട്ട കേസിലെ പ്രധാന പ്രതി ഡി.വൈ.എഫ്.ഐ നേതാവ് സുഹൈൽ കീഴടങ്ങി. കൊലപാതകത്തിൽ പങ്കില്ലെന്ന് സുഹൈൽ സാമൂഹ്യമാധ്യമത്തിൽ പോസ്റ്റിട്ടിരുന്നു. നുണപരിശോധനക്ക് തയ്യാറാണെന്നും മൻസൂർ തനിക്ക് അനിയനെ പോലെയാണെന്നും കൊല്ലാനാകില്ലെന്നും സുഹൈൽ പോസ്റ്റിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തലശേരി മജിസ്‌ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്. ഇതോടെ കേസിലെ പ്രതികളിൽ 11 ൽ മൂന്നു പേർ പിടിയിലായി.