Sorry, you need to enable JavaScript to visit this website.

യുഎസില്‍ അക്രമി 8 പേരെ വെടിവച്ചു കൊന്ന് ജീവനൊടുക്കി

വാഷിങ്ടന്‍- യുഎസ് നഗരമായ ഇന്‍ഡിയാനപോലിസിലെ ഒരു ഡെലിവറി കമ്പനിയില്‍ തോക്കുമായെത്തിയ അക്രമി എട്ടു പേരെ വെടിവച്ചു കൊന്നു. ശേഷം ഇയാള്‍ സ്വയം വെടിവച്ചു മരിച്ചതായും പോലീസ് അറിയിച്ചു. വ്യാഴാഴ്ച രാത്രിയാണ് ഇന്‍ഡിയാനപോലിസിലെ കുറിയര്‍ കമ്പനിയായ ഫെഡെക്‌സില്‍ വെടിവെപ്പുണ്ടായത്. ആത്മഹത്യ ചെയ്ത കൊലയാളിയെ തിരിച്ചറിഞ്ഞിട്ടില്ല. വിവരം അറിഞ്ഞ ഉടന്‍ തന്നെ പോലിസ് സ്ഥലത്തെത്തി. ഇന്‍ഡിയാനപോലിസ് വിമാനത്താവളത്തിനു സമീപത്തുള്ള ഫെഡെക്‌സ് പ്ലാന്റില്‍ ഉണ്ടായിരുന്നവരാണ് കൊല്ലപ്പെട്ട എട്ടു പേരും. എല്ലാവരും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചിരുന്നു. ഈ പ്ലാന്റില്‍ നാലായിരത്തിലേറെ പേര്‍ ജോലി ചെയ്യുന്നുണ്ട്. 

ഈ വര്‍ഷം ഇന്‍ഡിയാനപോലിസില്‍ നടക്കുന്ന മൂന്നാം വെടിവെപ്പാണിത്. ജനുവരിയിലുണ്ടായ വെടിവെപ്പില്‍ ഗര്‍ഭിണി ഉല്‍പ്പെടെ അഞ്ചു പേര്‍ കൊല്ലപ്പെട്ടിരുന്നു. മാര്‍ച്ചിലുണ്ടായ സംഭവത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ നാലു പേരും കൊല്ലപ്പെട്ടിരുന്നു. വെടിവെപ്പുകള്‍ നിത്യസംഭവമായ യുഎസില്‍ രണ്ടാഴ്ച മുമ്പ് സതേണ്‍ കാലിഫോര്‍ണിയയില്‍ ഉണ്ടായ മറ്റൊരു വെടിവെപ്പില്‍ ഒരു കുട്ടിയുള്‍പ്പെടെ നാലു പേര്‍ കൊല്ലപ്പെട്ടിരുന്നു.

Latest News