ബ്രസീലിയ- ബ്രസീലില്‍ കോവിഡ് രണ്ടാം തരംഗം രൂക്ഷംമായി, ഭരണകൂട നിഷ്‌ക്രിയത്വത്തിനെതിരെ പ്രതിഷേധം കോവിഡ് ഭീഷണി നേരിടാന്‍ ചെറുവിരല്‍ അനക്കാത്ത ബോല്‍സോനാരോ ഭരണകൂടത്തിനെതിരെ രാജ്യത്തിനകത്തും പുറത്തും ശക്തമായ പ്രതിഷേധം ഉയരുകയാണ്.ബ്രസീലിനെ വിറപ്പിച്ച കോവി!ഡിന്റെ രണ്ടാംവരവില്‍ മരണത്തിന് കീഴടങ്ങുന്നവരില്‍ ഏറെയും ചെറുപ്പക്കാരും കുട്ടികളും. 1300 കുട്ടികളാണ് ഇതുവരെ മരിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന രോഗികളില്‍ പകുതിയിലേറെപ്പേരും 40 വയസ്സില്‍ താഴെയുള്ളവരാണെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ തീവ്രപരിചരണവിഭാഗത്തില്‍ 80 ശതമാനവും നിറഞ്ഞുകവിഞ്ഞു. സ്ഥിതി ഇത്രയേറെ രൂക്ഷമായിട്ടും ഭരണകൂടം ചെറുവിരല്‍ അനക്കിയിട്ടില്ല. വാക്‌സിനേഷന്‍ ക്യാംപെയ്‌നുകളോട് പുറം തിരിഞ്ഞുനില്‍ക്കുകയാണ് പ്രസിഡന്റ് ജെയ്ര് ബോല്‍സോനാരോ. മാസ്‌കിനും സാമൂഹ്യഅകലത്തിനും എതിരാണ് രാജ്യത്തിന്റെ പരമാധികാരി.സ്വന്തം രാജ്യത്ത് മൂന്നര ലക്ഷത്തിലേറെപ്പേരെ കവര്‍ന്ന മഹാമാരിക്ക് നേരെ നിഷ്‌ക്രിയമായി നില്‍ക്കുകയാരുന്നു അദ്ദേഹം.