ന്യൂദൽഹി- കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു. ഈ മാസം പതിനെട്ടിന് നടത്താനിരുന്ന പരീക്ഷ മാറ്റിവെച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞു. ബിരുദനന്തര മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതാന്‍ 1.74 ലക്ഷം വിദ്യാർഥികളാണ് അപേക്ഷിച്ചിരുന്നത്.
പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
കോവിഡ് പശ്ചാത്തലത്തില്‍ നീറ്റ് പിജി പരീക്ഷ മാറ്റിവെക്കണമെന്ന് മെഡിക്കല്‍ ബിരുദധാരികള്‍ക്ക് വേണ്ടി വ്യാഴാഴ്ച രാവിലെ സുപ്രീം കോടതിയില്‍ ഹരജി ഫയല്‍ ചെയ്തിരുന്നു.