റായ്പുര്‍- ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഹരിദ്വാറിലെ കുംഭമേള തീര്‍ത്ഥാടകര്‍ക്ക് സഹായത്തിനായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ പദവി നല്‍കി 1553 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കാണ് സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ പദവിയില്‍ ചുമതല നല്‍കിയത്. ആദ്യമായാണ് ഇത്തരത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ചുമതലപ്പെടുത്തുന്നത്. നിലവില്‍ 1053 പേരാണ് ഇവിടെ ജോലിയിലുള്ളത്.
ഇവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്, തൊപ്പി, ജാക്കറ്റ് എന്നിവ വിതരണം ചെയ്തു. മുന്‍ വര്‍ഷങ്ങളിലും കുംഭമേളക്ക് ആര്‍എസ്എസ് പ്രവര്‍ത്തകരെ ചുമതലപ്പെടുത്താറുണ്ടെങ്കിലും ആദ്യമായാണ് സ്‌പെഷ്യല്‍ പോലീസ് ഉദ്യോഗസ്ഥനാണെന്ന തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യുന്നതെന്ന് ഡെപ്യൂട്ടി എസ്പി ബീരേന്ദ്ര പ്രസാദ് പറഞ്ഞു. കുംഭമേള ഐജി സജ്ഞയ് ഗുഞ്ചാലാണ് ഇത്തരമൊരു പദ്ധതിക്ക് രൂപം നല്‍കിയതെന്ന് ഉത്തരാഖണ്ഡ് പ്രാന്ത ശാരീരിഖ് പ്രമുഖ് സുനില്‍ വ്യക്തമാക്കി. ഇത്തരമൊരു പദ്ധതിക്ക് രൂപീകരിച്ചതിന് പിന്നാലെ മുഴുവന്‍ ജില്ലയിലേയും ആര്‍എസ്എസ് നേതൃത്വത്തിന് വളണ്ടിയര്‍മാരുടെ വിവരങ്ങള്‍ കൈമാറാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഷിഫ്റ്റുകളായിട്ടാണ് ഇവര്‍ ഡ്യൂട്ടിയില്‍ ഉള്ളത്. പ്രധാനമായും ഹരിദ്വാര്‍ നഗരം, റെയില്‍വേസ്‌റ്റേഷന്‍, ജില്ലാ അതിര്‍ത്തികള്‍ എന്നിവിടങ്ങളിലാണ് ചുമതല. ഓരോ ലൊക്കേഷനിലും