നമക്കല്‍- വീട്ടിലെ ദുരിതം കാരണം സ്‌കൂള്‍ പഠനം ഉപേക്ഷിച്ച് വീട്ടുജോലിക്കു പോകുന്ന 14 വയസ്സുള്ള പെണ്‍കുട്ടിയെ 12 പേര്‍ ചേര്‍ന്ന് രണ്ടു വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ സഹോദരീ ഭര്‍ത്താവും ഇവരില്‍ ഉള്‍പ്പെടും. പെണ്‍കുട്ടിയുടെ അമ്മയുടെ അറിവോടെയായിരുന്നു ഈ പീഡനങ്ങളെന്നും കണ്ടെത്തി. തമിഴ്‌നാട്ടിലെ നമക്കലിലാണ് സംഭവം. അമ്മയുള്‍പ്പെടെ എല്ലാ പ്രതികളേയും അറസ്റ്റ് ചെയ്തു.
വീട്ടിലെ ദാരിദ്ര്യം കാരണം ആറാം ക്ലാസില്‍ പഠിപ്പു നിര്‍ത്തി വീട്ടുവേല ചെയ്തു വരികയായിരുന്നു പെണ്‍കുട്ടി. അമ്മയും കൂലി വേല ചെയ്യുന്നയാളാണ്. അച്ഛന്‍ വര്‍ഷങ്ങളായി രോഗിയായി കിടപ്പിലാണ്. പെണ്‍കുട്ടിയെ ആദ്യമായി ലൈംഗികമായി ദുരുപയോഗം ചെയ്തത് സഹോദരീ ഭര്‍ത്താവാണെന്ന് പോലീസ് പറഞ്ഞു. ജോലിക്കു പോകുന്ന വീട്ടിലെ ഉടമയും പീഡിപ്പിച്ചു. സഹോദരീ ഭര്‍ത്താവിന്റെ സുഹൃത്തുക്കളും പീഡിപ്പിച്ചു. ബിഎസ്എന്‍എല്ലില്‍ ജൂനിയര്‍ ടെലികോം എന്‍ജീയറായ ആളും പ്രതികളില്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു. ഇതെല്ലാം അറിഞ്ഞിട്ടും അമ്മ വിവരം പുറത്തു പറഞ്ഞില്ല. പോലീസില്‍ പരാതി നല്‍കാതിരിക്കാനായി പ്രിതകള്‍ അമ്മയ്ക്ക് പതിനായിരം രൂപ നല്‍കിയിരുന്നതായും പോലീസ് കണ്ടെത്തി. അമ്മയുള്‍പ്പെട എല്ലാ പ്രതികളും നമക്കല്‍ സബ് ജയിലിലാണിപ്പോള്‍.