കുത്തിവെപ്പ് നടത്താതെ ഉംറ നിര്‍വഹിക്കാന്‍ എത്തുന്ന വിദേശ തീര്‍ഥാടകരെ മടക്കി അയക്കും

മക്ക - വാക്‌സിന്‍ സ്വീകരിക്കാത്ത വിദേശ തീര്‍ഥാടകരെ  ഉംറ നിര്‍വഹിക്കാന്‍ അനുവദിക്കില്ലെന്നും അവരെ തിരികെ നാട്ടിലെത്തിക്കാനുള്ള പൂര്‍ണ ഉത്തരവാദിത്തം ഉംറ സര്‍വീസ് കമ്പനികള്‍ക്കായിരിക്കുമെന്ും ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. വാക്‌സിന്‍ സ്വീകരിച്ചതിനുശേഷമുള്ള അംഗീകൃത സര്‍ട്ടിഫിക്കറ്റ് തീര്‍ഥാടകരുടെ പക്കലുണ്ടെന്ന് ഉംറ സര്‍വീസ് കമ്പനികള്‍ ഉറപ്പുവരുത്തണം.

തീര്‍ഥാടകരുടെ രാജ്യങ്ങളിലെ സര്‍ക്കാര്‍ വകുപ്പുകളുടെയും സൗദി ആരോഗ്യ മന്ത്രാലയത്തിന്റെയും അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റാണ് തീര്‍ഥാടകര്‍ നേടേണ്ടത്. വാക്‌സിന്‍ സ്വീകരിച്ചതായി സ്ഥിരീകരിക്കാത്ത തീര്‍ഥാടകര്‍ രാജ്യത്തെത്തുന്ന പക്ഷം സുരക്ഷിതമായി സ്വദേശങ്ങളിലേക്ക് മടങ്ങുന്നതുവരെ അവരെ നിരീക്ഷിക്കുകയും അവര്‍ക്ക് സേവനങ്ങള്‍ നല്‍കുകയും ചെയ്യുന്നതിന്റെ ഉത്തരവാദിത്തം ഉംറ സര്‍വീസ് കമ്പനികള്‍ക്കാകുമെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.

 

Latest News