തിരുവനന്തപുരം-കോവിഡ് പ്രതിസന്ധി മൂലം കേരളത്തിലെ വിദ്യാലയങ്ങളില്‍ അധ്യയനം നടന്നിട്ട് ഒരു വര്‍ഷം പിന്നിടുമ്പോഴും സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ 9 വരെയുള്ള ക്ലാസുകളിലെ മുഴുവന്‍ കുട്ടികള്‍ക്കും അടുത്ത ക്ലാസിലേക്ക് സ്ഥാനക്കയറ്റം നല്‍കേണ്ടതുണ്ട്.
ഓള്‍ പാസ് സംബന്ധിച്ച് മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്.
ഫസ്റ്റ് ബെല്‍ ക്ലാസുകളിലൂടെയും തുടര്‍പ്രവര്‍ത്ത നങ്ങളിലൂടെയും ആര്‍ജ്ജിച്ച ശേഷികള്‍ വിലയിരുത്തണം. ഒന്നാം തരം മുതല്‍ ഒമ്പതാം തരം വരെയുള്ള ഫസ്റ്റ് ബെല്‍ ക്ലാസുകള്‍ തുടര്‍ന്നുവരികയാണ്. അവ പൂര്‍ത്തിയാകുന്ന മുറയ്ക്ക് കുട്ടികളുടെ പഠനനില വിലയിരുത്തേണ്ടതുണ്ട്.
പഠന പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം, പഠനത്തിന്റെ ഭാഗമായി ഉണ്ടാക്കിയ ഉല്‍പന്നങ്ങള്‍, യൂണിറ്റ് വിലയിരുത്തല്‍ എന്നിവയെ
അടിസ്ഥാനമാക്കിയാണ് നിരന്തര വിലയിരുത്തല്‍ നടത്തി ഗ്രേഡ് നല്‍്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ക്ലാസുകള്‍ വീഡിയോ മോഡിലാണ് നല്‍കിയിട്ടുള്ളത്. വീഡിയോക്ലാസുകള്‍ കണ്ട് കുട്ടികള്‍ തയാറാക്കിയ പഠനക്കുറിപ്പുകള്‍ നിരന്തര വിലയിരുത്തലിന് അടിസ്ഥാനമാക്കണം. വീഡിയോ ക്ലാസുകളുടെ തുടര്‍ച്ചയായി അധ്യാപകര്‍ നല്‍കിയ അസൈന്‍മെന്റുകള്‍ പൂര്‍ത്തിയാക്കുന്നതിലുള്ള മികവും പരിഗണിക്കണം.
ഈ വര്‍ഷത്തെ സവിശേഷസാഹചര്യത്തില്‍ പഠന കാര്യത്തില്‍ കുട്ടി പൊതുവെ എവിടെ നില്‍ക്കുന്നു എന്നറിയാന്‍ വര്‍ഷാന്ത
വിലയിരുത്തല്‍ പ്രയോജനപ്പെടും. ഇതിനായി പഠനപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി സവിശേഷമായി തയാറാക്കിയ പാനമികവുരേഖ കാര്‍ഡുരൂപത്തില്‍ കുട്ടികള്‍ക്ക് ലഭ്യമാക്കണം. . കുട്ടികള്‍ പൂര്‍ത്തിയാക്കുന്നവയില്‍ നിന്ന് മികച്ച അഞ്ചെണ്ണം വിലയിരുത്തിയാണ് കുട്ടികള്‍ക്ക് ഗ്രേഡ്/ കോര്‍ നല്‍കേണ്ടത്. കുട്ടികള്‍ക്ക് ലഭിച്ച ഗ്രേഡ്/സ്‌കോര്‍ അധ്യാപകര്‍ രേഖപ്പെടുത്തി വയ്ക്കണം. 2021 മേയ് 20 നകം വര്‍ഷാന്ത വിലയിരുത്തല്‍ പ്രക്രിയ പൂര്‍ത്തിയാക്കി പ്രമോഷന്‍ലിസ്റ്റ് പ്രസിദ്ധീകരിക്കണം.