കോഴിക്കോട്- സംസ്ഥാനത്ത് കോഴിവില കുതിച്ചുയരുന്നു. ഒരാഴ്ച്ചക്കിടെ 50 രൂപയോളമാണ് വില വര്‍ധിച്ചത്. കേരളത്തില്‍ കോഴി ലഭ്യതക്കുറവും,കോഴിത്തീറ്റ വില വര്‍ധനവുമാണ് വിലക്കയറ്റത്തിന് കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു. റമദാന്‍ വ്രതവും, വിഷുവുമായി ആവശ്യക്കാര്‍ കൂടുതലാകുന്നതിനിടെയാണ് ഇറച്ചിക്കോഴി വില കുതിച്ചുയരുന്നത്. കഴിഞ്ഞ ആഴ്ച്ച ഒരു കിലോ കോഴിക്ക് (ഇറച്ചി തൂക്കം) 190 രൂപയായിരുന്നു വില. ഈ ആഴ്ച്ച അത് 220 രൂപയായി. ജീവനോടെയുള്ള കോഴിക്ക് 100 രൂപ മുതല്‍ 120 രൂപ വരെയായിരുന്നു കിലോയ്ക്ക് കഴിഞ്ഞ ആഴ്ചയിലെ വില. ഈ ആഴ്ച്ച അത് 140 രൂപയായി വര്‍ധിച്ചു. ചൂട് കാലമായ ഏപ്രില്‍ മെയ് മാസങ്ങളില്‍ സാധാരണ കോഴിക്ക് വില കുറയുകയാണ് പതിവ്. എന്നാല്‍ ഇത്തവണ പതിവിന് വിപരീതമായാണ് ഈ സീസണില്‍ കോഴി വില വര്‍ധിക്കുന്നത്.