കണ്ണൂർ- പാനൂർ മൻസൂർ വധക്കേസിൽ ഒരാൾ കൂടി പിടിയിലായി. എലിക്കൊത്തന്റവിട ബിജേഷാണ് പിടിയിലായത്. ഇദ്ദേഹം പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നില്ല. കൊലപാതകത്തിന് തൊട്ടുമുമ്പ് പ്രതികൾ ഒത്തുചേരുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതു പരിശോധിച്ചാണ് ബിജേഷിനെ പിടികൂടിയത്.