കോവിഡ് പ്രതിരോധം,റമദാനില്‍ കൂടുതല്‍ ജാഗ്രത വേണം

ദോഹ- കോവിഡ് പ്രതിരോധത്തില്‍ റമദാനില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ഖത്തർ അധികൃതര്‍ ആവശ്യപ്പെട്ടു. രാജ്യത്തെ മിക്ക ഷോപ്പിംഗ് സെന്ററുകളിലും വലിയ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ടത്. സാമൂഹിക അകലം പാലിച്ചും കൃത്യമായ രീതിയില്‍ മാസ്‌ക് ധരിച്ചും കൈകള്‍ ഇടക്കിടെ സാനിറ്റൈസ് ചെയ്തും കോവിഡിനെ പ്രതിരോധിക്കണം.

ഇടക്കിടക്ക് മാര്‍ക്കറ്റില്‍ പോകുന്നത് ഒഴിവാക്കുക, ഓണ്‍ലൈന്‍ സൗകര്യങ്ങളിലൂടെയുള്ള ഹോം ഡെലിവറി സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുക , വീടുകളിലും പുറത്തും കൂട്ടം കൂടുന്നത് ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കണം.

വാക്‌സിനെടുത്തവരും മുന്‍കരുതല്‍ നടപടികളില്‍ വീഴ്ചവരുത്തരുത്. കോവിഡ് പ്രതിരോധം ഒരു സാമൂഹ്യ ബാധ്യതയായി ഏറ്റെടുക്കണം.

Latest News