Sorry, you need to enable JavaScript to visit this website.

രണ്ടു തലകളും മൂന്ന് കൈകളുമായി ഒഡീഷയില്‍ അപൂര്‍വ ഇരട്ടകള്‍ പിറന്നു

കേന്ദ്രപഡ- ഒറ്റ ശരീരത്തില്‍ രണ്ടു തലകളും മൂന്ന് കൈകളുമായി ഒഡീഷയില്‍ അപൂര്‍വ ഇരട്ടകള്‍ പിറന്നു. കേന്ദ്രപഡ ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് യുവതി അപൂര്‍വ്വ ഇരട്ട പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ഇവരെ പിന്നീട് തുടര്‍ചികിത്സയ്ക്കായി കട്ടക്കിലെ ശിശുഭവനിലേക്ക് മാറ്റി. ഈ ഇരട്ടകള്‍ സാധാരണ കുട്ടികള്‍ അതിജീവിക്കാന്‍ സാധ്യത വളരെ കുറവാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇവര്‍ക്ക് സാധാരണ ജീവിതം നയിക്കാന്‍ ഒരിക്കലും കഴിയില്ല. നെഞ്ച് മുതല്‍ അടിവയര്‍ വരെയുള്ള ശരീരങ്ങളാണ് ഒന്നിച്ചു ചേര്‍ന്നിരിക്കുന്നത്. ഗര്‍ഭാവസ്ഥില്‍ ഭ്രൂണവളര്‍ച്ചയിലുണ്ടാകുന്ന താളപ്പിഴയാണ് ഈ അവസ്ഥയ്ക്ക് കാരണമാകുന്നത്. ഇത് പത്ത് ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം സംഭവിക്കുന്നതാണെന്നും കേന്ദ്രപഡ ജില്ലാ ആശുപത്രിയിലെ ശിശുവിദഗ്ധന്‍ ഡോ. ദേബാശിഷ് സാഹു പറഞ്ഞു.

Latest News