മുംബൈ- നാവിക സേനക്കുവേണ്ടി നിര്‍മിച്ച മുങ്ങിക്കപ്പല്‍ ഐഎന്‍എസ് കല്‍വരി പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിനു സമര്‍പ്പിച്ചു. മുംബൈയില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിനോടും നിര്‍മാണത്തില്‍ പങ്കാളികളായ ജോലിക്കാരോടും അദ്ദേഹം നന്ദി അറിയിച്ചു.
ഇന്ത്യന്‍ നാവിക സേനയില്‍ ഉള്‍പ്പെടുത്തുന്ന ആദ്യത്തെ സ്‌കോര്‍പീന്‍ ക്ലാസ് മുങ്ങിക്കപ്പലാണിത്.
മാരക പ്രഹരശേഷിയുള്ള അന്തര്‍വാഹിനിയായ ഐഎന്‍എസ് കല്‍വരി മസ്ഗാവ് ഡോക്കില്‍ തദ്ദേശീയമായാണ് നിര്‍മിച്ചത്. സെപ്റ്റംബറില്‍ നിര്‍മാണം പൂര്‍ത്തിയായെങ്കിലും കഴിഞ്ഞ നാല് മാസമായി തുടര്‍ച്ചയായുള്ള പരീക്ഷണത്തിലായിരുന്നു.
ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ വളരുന്ന തന്ത്രപ്രധാന സഹകരണത്തിനുള്ള തെളിവാണിതെന്ന് പ്രധാനമന്ത്രി മോഡി പറഞ്ഞു. പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍, നാവിക സേനാ മേധാവി അഡ്മിറല്‍ സുനില്‍ ലന്‍ബ, മഹാരാഷ്ട്ര ഗവര്‍ണര്‍ സി.എച്ച്. വിദ്യാസാഗര്‍ റാവു, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.