ദുബായ്- സൗദിയോടൊപ്പം യു.എ.ഇ, ബഹ്‌റൈന്‍, ഖത്തര്‍, കുവൈത്ത് എന്നിവിടങ്ങളിലും ചൊവ്വാഴ്ച മുതല്‍ റമദാന്‍ വ്രതം ആരംഭിക്കും. എന്നാല്‍ ഒമാനില്‍ ബുധനാഴ്ചയാണ് റമദാന്‍ മാസം ആരംഭിക്കുകയെന്ന് സുല്‍ത്താനേറ്റ് വൃത്തങ്ങള്‍ അറിയിച്ചു. ബ്രൂണെ, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ ബുധനാഴ്ചയാണ് റമദാന്‍ ഒന്ന്. ഇന്തോനേഷ്യയിലും മലേഷ്യയിലും ഈജിപ്തിലും ലെബനോനിലും ചൊവ്വാഴ്ച മുതല്‍ തന്നെ നോമ്പ് തുടങ്ങും.
വിശുദ്ധ റമദാന് കേരളത്തിലും ചൊവ്വാഴ്ച തുടക്കം. കോഴിക്കോട് ജില്ലയിലെ കാപ്പാടും വെള്ളയിലും മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച റമദാന്‍ ഒന്ന് ആയിരിക്കുമെന്ന് വിവിധ ഖാദിമാരും ഹിലാല്‍ കമ്മിറ്റിയും അറിയിച്ചത്.