അഹമ്മദാബാദ്- ഗുജറാത്ത് നിയമസഭയിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. അഹമ്മദാബാദ്, വദോദര തുടങ്ങിയ പ്രധാന നഗരങ്ങള്‍ ഉള്‍പ്പെടുന്ന വടക്കന്‍, മധ്യ മേഖലകളിലാണ് വോട്ടെടുപ്പ്. 14 ജില്ലകളിലായി 93 സീറ്റുകളിലേക്കാണ് അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 851 സ്ഥാനര്‍ഥികള്‍ ജനവിധി തേടുന്നു. 2.22 കോടി വോട്ടര്‍മാരാണ് സമ്മതിദാനാവകാശം രേഖപ്പെടുത്താനുള്ളത്.
ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, ആഭ്യന്തര സഹമന്ത്രി പ്രദീപ്‌സിംഗ് ജദേജ, ആരോഗ്യമന്ത്രി ശങ്കര്‍ ചൗധരി എന്നിവരടക്കം അര ഡസന്‍ സീനിയര്‍ മന്ത്രിമാര്‍ ഇന്ന് ജനവിധി തേടുന്ന പ്രമുഖരില്‍ ഉള്‍പ്പെടുന്നു. അല്‍പേഷ് താക്കോര്‍, ജിഗ്നേഷ് മേവാനി എന്നിവര്‍ പ്രതിപക്ഷത്തെ പ്രമുഖരാണ്.
ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉച്ചയോടെ വോട്ട് ചെയ്യാനെത്തും.