Sorry, you need to enable JavaScript to visit this website.

മഅ്‌ദനിയുടെ ഹരജി സുപ്രീം കോടതി വീണ്ടും മാറ്റിവെച്ചു

ന്യൂദല്‍ഹി- ബെംഗളൂരു സ്‌ഫോടനക്കേസില്‍ വിചാരണ പൂര്‍ത്തിയാകുന്നതുവരെ ജന്മനാടായ കേരളത്തിലേക്ക് പോകാനും താമസിക്കാനും അനുമതി ആവശ്യപ്പെട്ട് മഅ്‌നി സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി വീണ്ടും മാറ്റിവെച്ചു.

കേസ് പരിഗണിച്ച ബെഞ്ചിലെ ജസ്റ്റിസ് രാമസുബ്രഹ്മണ്യം 2003 ൽ അഡ്വക്കേറ്റ് ആയിരിക്കുമ്പോൾ മഅ്ദനിക്കു വേണ്ടി ഒരു കേസിൽ ഹാജരായതിനാലാണ് ഹരജി മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചത്. 

ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ , ജസ്റ്റിസുമാരായ എ എസ് ബോപണ്ണ, വി രാമസുബ്രഹ്മണ്യന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജിയില്‍ കഴിഞ്ഞയാഴ്ച വാദം കേട്ടു തുടങ്ങിയിരുന്നത്.
ഇതിനിടയില്‍ മഅ്ദനിക്കുവേണ്ടി അഭിഭാഷകനായി താന്‍ ഹാജരായിട്ടുണ്ടാകുമെന്നും  ഈ സാഹചര്യത്തില്‍ ഹരജിയില്‍ വാദം കേള്‍ക്കാനാവില്ലെന്നും ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് രാമസുബ്രഹ്മണ്യന്‍ പറഞ്ഞതിനെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. ഇക്കാര്യമാണ് ഇന്ന് സ്ഥിരീകരിച്ചതും കേസ് മറ്റിവെച്ചതും.
 

Latest News