ജാന്‍സി- മാതാപിതാക്കളും ബന്ധുക്കളും എതിർത്തതിനെ തുടർന്ന് കാമുകീകാമുകന്മാർ പോലീസ് സ്റ്റേഷനിലെത്തി പോലീസുകാരുടെ സഹായത്തോടെ വിവാഹിതരായി. ഉത്തർപ്രദേശിലെ ജാന്‍സിയിലാണ് സംഭവം.
സുരേന്ദ്ര, നന്ദിനിയും എന്നിവരാണ് കോട്‌വാലി പോലീസ് സ്റ്റേഷനിലെത്തി വിവാഹിതരായത്. തങ്ങള്‍ പ്രായപൂർത്തിയായവരാണെന്നും ബന്ധത്തെ മാതാപിതാക്കൾ എതിർക്കുകയാണെന്നും ഭീഷണിപ്പെടുത്തുവെന്നുമാണ് അവർ പോലീസുകാരെ അറിയിച്ചത്.
പ്രാദേശിക ആര്യ സമാജ ക്ഷേത്രത്തിൽ വെച്ച് തങ്ങള്‍ വിവാഹിതരായിരുന്നുവെന്നും ദമ്പതികൾ പറഞ്ഞു. പ്രായവുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ച ശേഷം പൂമാലകളെത്തിച്ചു. പോലീസ് ഉദ്യോഗസ്ഥരിൽ ഒരാൾ മന്ത്രങ്ങൾ ചൊല്ലുകയും വിവാഹസമയത്ത് പാലിക്കേണ്ട ആചാരാനുഷ്ഠാനങ്ങൾ ദമ്പതികൾ പൂർത്തിയാക്കുകയും ചെയ്തു.
വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കെ തടയുന്നതിനായി വധുവിന്റെ അമ്മ സ്റ്റേഷനിൽ ഓടിയെത്തിയെങ്കിലും ഒരു വശത്ത് ഇരിക്കേണ്ടി വന്നു.
പ്രായപൂർത്തിയായതിനാൽ പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്നും ദമ്പതികളുടെ ജീവിതത്തിൽ ഇടപെടരുതെന്ന് അവരോട് പോലീസ് അവകാശപ്പെടുകയായിരുന്നു.
ഇരുവരും മുതിർന്നവരായതിനാൽ അവർക്ക് ഒരുമിച്ച് ജീവിക്കാനുള്ള അവകാശമുണ്ടെന്നും അതുകൊണ്ടാണ് സഹായിച്ചതെന്നും കോട്‌വാലി പോലീസ് സ്റ്റേഷൻ ഓഫീസർ ദേവേഷ് ശുക്ല പറഞ്ഞു.