മുംബൈ- രൂപയുടെ മൂല്യം ഒമ്പതു മാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്കു പതിച്ചു. 74.96 രൂപയിലാണ് വ്യാപാരം തുടങ്ങിയതെങ്കിലും 10.30 ഓടെ 75.15 രൂപയിലെത്തി. 2020 ജൂലായ് 16നാണ് ഈ നിലവാരത്തില്‍ ഇതിനുമുമ്പ് രൂപയുടെ മൂല്യമെത്തിയത്. കോവിഡിന്റെ രണ്ടാം തരംഗത്തെ തുടര്‍ന്ന് വിദേശ നിക്ഷേപകര്‍ രാജ്യത്തെ ഓഹരി, കടപ്പത്ര നിക്ഷേപങ്ങള്‍ വ്യാപകമായി വിറ്റൊഴിഞ്ഞതാണ് മൂല്യത്തെ ബാധിച്ചത്. ഒരു മാസത്തിനിടെ വിദേശ നിക്ഷേപകര്‍ 5530 കോടി രൂപയുടെ ഓഹരികളും 6400 കോടി രൂപയുടെ ബോണ്ടുകളുമാണ് വിറ്റത്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കു പ്രകാരം ഒറ്റദിവസത്തെ കോവിഡ് രോഗബാധിതരുടെ എണ്ണം 1.68 ലക്ഷം കവിഞ്ഞു. ഇതേ തുടര്‍ന്ന് ഓഹരി വിപണികള്‍ കുപ്പുകുത്തി. സെന്‍സെക്സിന് 1,500ലേറെ പോയന്റാണ് നഷ്ടമായത്.