അഹമ്മദാബാദ്- ഗുജറാത്ത് തെരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രമുഖ തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധൻ യോഗേന്ദ്രയാദവിന്റെ തെരഞ്ഞെടുപ്പ് വിശകലനം പുറത്തുവന്നു. ബി.ജെ.പിക്ക് സുനാമിയാണ് അദ്ദേഹം പ്രവചിക്കുന്നത്. സി.എസ്.ഡി.എസ്-എ.ബി.പിയുടെ രണ്ടു സർവേകളാണ് അദ്ദേഹം തന്റെ പഠനത്തിന് വിധേയമാക്കിയത്. ആദ്യസർവേയിൽനിന്ന് വ്യത്യസ്തമായി ബി.ജെ.പിക്ക് കനത്ത വോട്ട് ചോർച്ചയാണ് രണ്ടാം ഘട്ട സർവേയിലുണ്ടായിരുന്നത്. ഇത് അടിസ്ഥാനമാക്കിയാണ് യോഗേന്ദ്ര യാദവിന്റെ തെരഞ്ഞെടുപ്പ് വിശകലനം.
ഒന്ന്...
ബി.ജെ.പി 43 ശതമാനം വോട്ടുകൾ. 86 സീറ്റുകൾ.
കോൺഗ്രസ് 43 ശതമാനം വോട്ടുകൾ
92 സീറ്റുകൾ.
രണ്ട്
ബി.ജെ.പി 41 ശതമാനം വോട്ട്, 65 സീറ്റ്
കോൺഗ്രസ് 45 ശതമാനം വോട്ട്, 113 സീറ്റ്
മൂന്ന്...
ഇതിനെയെല്ലാം മറികടന്ന് ബി.ജെ.പിക്കെതിരെ സുനാമിയുണ്ടായാലും അത്ഭുതപ്പെടാനില്ല...
2012 തെരഞ്ഞെടുപ്പിൽ ഗ്രാമപ്രദേശങ്ങളിൽ ബി.ജെ.പി 44, കോൺഗ്രസ് 49, അർദ്ധനഗരങ്ങളിൽ ബി.ജെ.പി 36, കോൺഗ്രസ് 8, നഗരങ്ങളിൽ ബി.ജെ.പി 35, കോൺഗ്രസ് 4, മറ്റുള്ളവർ ആറ് എന്നിങ്ങനെയായിരുന്നു വിജയം.
സി.എസ്.ഡി.എസ്-എ.ബി.പിയുടെ ആദ്യസർവേ പ്രകാരം ബി.ജെ.പി, കോൺഗ്രസ് 43 ശതമാനം വോട്ടുകളാണ് ലഭിക്കുക.
ഗ്രാമപ്രദേശങ്ങളിൽ ബി.ജെ.പി 28, കോൺഗ്രസ് 66, അർദ്ധനഗരങ്ങളിൽ ബി.ജെ.പി 26, കോൺഗ്രസ് 19, നഗരങ്ങളിൽ ബി.ജെ.പി 29, കോൺഗ്രസ് 10 സീറ്റുകൾ നേടും(മൊത്തം ബി.ജെപി 83, കോൺഗ്രസ് 95, മറ്റുള്ളവർ നാല്)
സി.എസ്.ഡി.എസ്-എ.ബി.പിയുടെ രണ്ടാമത്തെ സർവേ പ്രകാരം ബി.ജെ.പി 41 ശതമാവും, കോൺഗ്രസ് 45 ശതമാനം വോട്ടുകളും നേടും.
ഗ്രാമപ്രദേശങ്ങളിൽ ബി.ജെ.പി 20, കോൺഗ്രസ് 74, അർദ്ധനഗരങ്ങളിൽ ബി.ജെ.പി 18, കോൺഗ്രസ് 27, നഗരങ്ങളിൽ ബി.ജെ.പി 27, കോൺഗ്രസ് 12 സീറ്റുകൾ നേടും(മൊത്തം ബി.ജെപി 65, കോൺഗ്രസ് 113, മറ്റുള്ളവർ നാല്).