അഹമദാബാദ്- മെഹസാന ജില്ലയില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ പ്രതിഷേധ പ്രകടനം നടത്തിയ ആള്‍ക്കൂട്ടത്തിനു നേരെ ബിജെപി നേതാവിന്റെ വാള്‍ പ്രയോഗം.
രണ്ടാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായി പ്രചാരണം അവസാനിച്ച ചൊവ്വാഴ്ചയാണ് സംഭവം. ബിജെപി വിരുദ്ധ പ്രതിഷേധം കണ്ട് ആക്രമോത്സുകനായി എത്തിയ ജില്ലാ ബിജെപി ഐടി സെല്‍ തലവന്‍ ചന്ദ്രേശ് പട്ടേലാണ് ആള്‍ക്കുട്ടത്തിനു നേരെ വാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
സംഭവം ഷൂട്ട് ചെയ്യുന്ന ക്യാമറയ്ക്കു നേര്‍ക്കും ഇയാള്‍ വാള്‍ ചൂണ്ടി. സംഭവ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നു. ആള്‍ക്കുട്ടം തന്നെ ഇയാളെ തടഞ്ഞു വയ്ക്കുകയായിരുന്നു. ആര്‍ക്കും പരിക്കില്ല.