ദോഹ - ഹൃദയാഘാതത്തെ തുടർന്ന് ഖത്തറില്‍ മലയാളി മരിച്ചു. തൃശൂര്‍ ജില്ലയില്‍ വാടാനപ്പള്ളി സ്വദേശി സാദിഖ് അലി പണിക്കവീട്ടില്‍ ( 52 ) ആണ് മരിച്ചത്. രാത്രി ഭക്ഷണം കഴിച്ച് കമ്പനിയുടെ ഉമ്മുസലാലിലുള്ളള താമസ സ്ഥലത്ത് ഉറങ്ങാന്‍ കിടന്നതായിരുന്നു. നേരം പുലര്‍ന്നിട്ടും എഴുന്നേല്‍ക്കാതായപ്പോള്‍ സഹപ്രവര്ത്തര് ചെന്നുനോക്കുമ്പോള്‍ മരിച്ച് കിടക്കുന്നതാണ് കണ്ടത്.
കഴിഞ്ഞ 8 വര്‍ഷത്തോളമായി ഖത്തറിലുള്ള സാദിഖ് അലി എച്ച് ബി എ. എന്ന കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.
ഷാനിബയാണ് ഭാര്യ. സല്‍മാനുല്‍ ഫാരിസ്, ദിക്റ, ഖദീജ എന്നിവര്‍ മക്കളാണ്
മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാദിഖ് അലിയുടെ സഹോദരന് സുബൈര്‍ പറഞ്ഞു.