ദുബായ്- റമദാനില്‍ യു.എ.ഇയിലെ പൊതുമേഖല രാവിലെ 9 മുതല്‍ ഉച്ചക്ക് 2 വരെയാണ് പ്രവര്‍ത്തിക്കുകയെന്നു ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവ. ഹ്യൂമന്‍ റിസോഴ്‌സസ് അറിയിച്ചു. എന്നാല്‍, സ്വകാര്യമേഖലയുടെ പ്രവൃത്തിസമയം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ആഴ്ചയില്‍ 48 മണിക്കൂര്‍ ആയിരിക്കുമെന്നാണ് സൂചന. സാധാരണ ജോലി സമയത്തില്‍നിന്നു രണ്ടു മണിക്കൂറാണ് റമദാനില്‍ കുറയുക.
അബുദാബിയിലെയും ഷാര്‍ജയിലെയും സ്‌കൂള്‍ സമയം അഞ്ചു മണിക്കൂറില്‍ കൂടരുതെന്ന് അടുത്തിടെ അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. ഈ മാസം 13ന് റമദാന്‍ ആരംഭിക്കാനാണു സാധ്യത.