ബറേലി- വനിതാ ഡോക്ടര്‍ യഥാസമയത്ത് വരാത്തതിനെ തുടര്‍ന്ന് പുരുഷ നഴ്‌സ് പ്രസവമെടുത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു.ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം.
പരിശീലനം ലഭിക്കാത്ത പുരുഷ നഴ്‌സ് തന്റെ ജീവന്‍ അപകടത്തിലാക്കിയെന്നും അപമാനിച്ചുവെന്നും സ്ത്രീ നല്‍കിയ പരാതിയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
എ.ഡി.ജി അവിനാശ് ചന്ദ്രയുടെ നിര്‍ദേശപ്രകാരം പ്രേം നഗര്‍ പോലീസ് സ്‌റ്റേഷനിലാണ് ഡോ. ശാലിനി മഹേശ്വരി, പുരുഷ സ്റ്റാഫ് അംഗം എന്നിവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തത്.
പരാതി നല്‍കിയ യുവതി ഡോക്ടറും ഭര്‍ത്താവ് കാര്‍ഡിയോളജിസ്റ്റുമാണ്.
പ്രസവത്തിനായി ഗംഗാഷീല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ ജീവന്‍ ഡോ. മഹേശ്വരി കാരണം അപകടത്തിലായെന്ന് ഭര്‍ത്താവ് പറഞ്ഞു.
ഭാര്യക്ക് പ്രസവവേദന തുടങ്ങിയപ്പോള്‍ ഡോ. മഹേശ്വരിയെ നഴ്‌സ് വിളിച്ചുവെങ്കിലും അവര്‍ എത്തിയില്ലെന്ന് പരാതിയില്‍ പറയുന്നു. പിന്നീട് പരിശീലനം ലഭിക്കാത്ത പുരുഷ നഴ്‌സിന്റെ സാന്നിധ്യത്തിലായിരുന്നു പ്രസവം.
മാര്‍ച്ച് 23 ന് പ്രസവിച്ച ഭാര്യയുടെ നില മെച്ചപ്പെടാത്തതിനെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതായും അദ്ദേഹം പറഞ്ഞു.