Sorry, you need to enable JavaScript to visit this website.

ജമ്മുവില്‍ കസ്റ്റഡിയിലെടുത്ത റോഹിംഗ്യ അഭയാര്‍ത്ഥികളെ തിടുക്കത്തില്‍ നാടുകടത്തരുതെന്ന് സുപ്രീം കോടതി

ന്യൂദല്‍ഹി- ജമ്മുവില്‍ അധികൃതര്‍ കസ്റ്റഡിയിലെടുത്ത റോഹിംഗ്യ മുസ്ലിം അഭയാര്‍ത്ഥികളെ ശരിയായ നടപടിക്രമങ്ങള്‍ പാലിക്കാതെ മ്യാന്‍മറിലേക്ക് നാടുകടത്തരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ മുഖേന ഒരു റോഹിംഗ്യ അഭയാര്‍ത്ഥി സമര്‍പ്പിച്ച ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റെതാണ് ഉത്തരവ്. റോഹിംഗ്യ അഭര്‍യാര്‍ത്ഥികളെ നിയമവിരുദ്ധമായി പിടികൂടി കസ്റ്റഡിയിലെടുക്കുകയും ജമ്മു സബ് ജയിലിനെ തടങ്കല്‍ പാളയമാക്കി തടവിലിട്ടിരിക്കുകയാണെന്നും എംബസി വഴി തങ്ങളെ മ്യാന്മറിലേക്ക് നാടുകടത്തുമെന്നാണ് പോലീസ് പറയുന്നതെന്നും ഹര്‍ജിക്കാരന്‍ പരാതിപ്പെട്ടു. തങ്ങളെ തിടുക്കപ്പെട്ട് നാടുകടത്താനുള്ള നീക്കം ഇന്ത്യ ഒപ്പുവച്ച അഭയാര്‍ത്ഥി സംരക്ഷണ ഉടമ്പടിക്ക് എതിരാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. തങ്ങള്‍ പീഡനങ്ങള്‍ നേരിടേണ്ടി വരുന്ന ഒരിടത്തേക്ക് വീണ്ടും തിരിച്ചയക്കുന്നത് ഇന്ത്യ അംഗീകരിച്ച അഭയാര്‍ത്ഥ സംരക്ഷണ ചട്ടങ്ങളുടെ ലംഘനമാണന്നും ഇതു തടയണമെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. 

ഈ അഭയാര്‍ത്ഥികളെ മ്യാന്മറിലേക്ക് തിരിച്ചയക്കുന്ന നടപടികള്‍ നിര്‍ത്തിവെച്ച് അവര്‍ക്ക് അഭയാര്‍ത്ഥി കാര്‍ഡ് അനുവദിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാടുകടത്താം എന്നാണ് ഉത്തരവ് നല്‍കുന്ന സൂചന.
 

Latest News