ബെൽത്തങ്ങാടി- ഒളിച്ചോടാന്‍ വിസമ്മതിച്ചതിനെ തുടർന്ന് യുവാവ് അഞ്ച് വർഷം പ്രണയിച്ച പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്‍പിച്ചു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. കുടുംബത്തെ ഉപേക്ഷിച്ച് ഒളിച്ചോടാൻ തയാറാകാത്തതിനെ തുടർന്ന് വീട്ടില്‍ അതിക്രമിച്ച് കടന്നാണ് 21 കാരിയെ കത്തി കൊണ്ട് കുത്തിയത്.
ചൊവ്വാഴ്ച രാത്രി കർണാടക ബെല്‍ത്തങ്ങാടിയിലെ ലയിലയ്ക്ക് സമീപമാണ് സംഭവം.
പഞ്ചാൽക്കട്ടെ സ്വദേശി ഷമീറിനെ (22) പോലീസ് അറസ്റ്റ് ചെയ്തു.
അഞ്ച് വർഷമായി ഷമീർ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. വിവാഹത്തിന് കുടുംബം സമ്മതിക്കാത്തതിനെ തുടർന്നാണ് ഒളിച്ചോടാന്‍ സമ്മർദം ചെലുത്തിയത്. കൈകള്‍ക്കും കഴുത്തിനും കുത്തേറ്റ പെണ്‍കുട്ടിയെ വീട്ടുകാർ ഉടൻ തന്നെ ആശുപത്രയിലെത്തിച്ച്. പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പിക്കുകയും ചെയ്തു.
പരിക്കേറ്റ പെണ്‍കുട്ടി ബെൽത്തങ്ങടിയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ത്യൻ പീനൽ കോഡിലെ വിവിധ വകുപ്പുകൾ പ്രകാരം യുവാവിനെതിരെ പോലീസ് കേസെടുത്തു.