ന്യൂദൽഹി- അഴിമതിക്കേസിൽ മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിന് എതിരായ സി.ബി.ഐ അന്വേഷണം സ്റ്റ് ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി. ഹൈക്കോടതി പ്രഖ്യാപിച്ച സി.ബി.ഐ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് അനിൽ ദേശ് മുഖാണ് സുപ്രീം കോടതിയെ സമീപിച്ചത്. ആരോപണം ഗൗരവമേറിയതാണെന്നും ്‌ന്വേഷണം തടയാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. സ്വതന്ത്ര അന്വേഷണം ആവശ്യമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. പോലീസിനെ ഉപയോഗിച്ച് പണം പിരിച്ചു എന്നായിരുന്നു ദേശ്മുഖിന് എതിരായ പരാതി.