ന്യൂദല്‍ഹി- ഞായറാഴ്ച മുതല്‍ കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ് സര്‍ക്കാര്‍, സ്വകാര്യ തൊഴില്‍ സ്ഥാനപങ്ങളിലും എത്തും. തൊഴില്‍ സ്ഥാപനങ്ങളില്‍ വച്ച് ജീവനക്കാര്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാം. 45 വയസിനുമുകളില്‍ പ്രായമുള്ള നൂറിലേറെ ജീവനക്കാര്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ ഈ അനുമതി നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വാക്‌സിന്‍ സൗജന്യമായിഒരിക്കും. സ്വകാര്യ സ്ഥാപനങ്ങളില്‍ ഡോസിന് 250 രൂപ വരെ നല്‍കേണ്ടിവരും.