ജിദ്ദ- കേരം തിങ്ങും കേരളനാട്ടിൽനിന്നുള്ള തെങ്ങിന് സൗദിയിലെത്തിയപ്പോൾ രണ്ടു തല. ജിദ്ദ കിംഗ് അബ്ദുൽ അസീസ് റോഡിലെ സഹറയിൽ പപ്പായ റെസ്റ്റാറന്റിടുത്താണ് രണ്ടു തലയുള്ള തെങ്ങ് കൗതുകമാകുന്നത്. സൗദിയിലെ മറ്റിടങ്ങളിലും തെങ്ങുകൾ നിരവധിയുണ്ടെങ്കിലും രണ്ടു തലയുള്ള തെങ്ങ് അപൂർവ്വമാണ്. നിരവധി പേരാണ് ഇരുതല തെങ്ങ് കാണാനെത്തുന്നത്.
(ചിത്രം- മുഹമ്മദ് അഷ്റഫ് മക്ക)