മുംബൈ- മഹാരാഷ്ട്രയിലെ രൂക്ഷമായ കോവിഡ് സാഹചര്യത്തിന് ഉത്തരവാദികള്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ കുടിയേറ്റ തൊഴിലാളികളാണെന്ന് മഹാരാഷട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെ. കുടിയേറ്റ തൊഴിലാളികള്‍ വരുന്ന സംസ്ഥാനങ്ങളില്‍ മതിയായ കോവിഡ് പരിശോധനാ സംവിധാനങ്ങളില്ലെന്ന് അദ്ദേഹം ആരോപിച്ചു. ഇന്ത്യയില്‍ ഏറ്റവും വ്യവസായവല്‍ക്കരിക്കപ്പെട്ട സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇവിടേക്ക് കൂടുതല്‍ തൊഴിലാളികള്‍ എത്തും. ലോക്ഡൗണ്‍ വേളയില്‍ തിരിച്ചു പോയ തൊഴിലാളികള്‍ക്ക് കോവിഡ് പരിശോധന നടത്തണെന്ന് താന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും അതു നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി വെര്‍ച്വല്‍ കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് രാജ് ഇങ്ങനെ പറഞ്ഞ്. പുതിയ കോവിഡ് സാഹചര്യം കണക്കിലെടുത്ത് 10, 12 ക്ലാസുകളിലെ എല്ലാ വിദ്യാര്‍ത്ഥികളേയും ജയിപ്പിക്കണമെന്നും സര്‍ക്കാരിനോട് രാജ്താക്കറെ ആവശ്യപ്പെട്ടു.
മഹാരാഷ്ട്രയില്‍ ഞായറാഴ്ച മുതല്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഏപ്രില്‍ 30 കടകളും ഷോപ്പിങ് മാളുകളും കമ്പോളങ്ങളും തുറക്കുന്നതിന് കടുത്ത നിയന്ത്രണങ്ങളുണ്ട്.