ഇൻഡോർ- മധ്യപ്രദേശില്‍ മാസ്ക് ധരിക്കാത്തിതിന് ഒരാളെ പോലീസ് ക്രൂരമായി മർദിക്കുന്ന വീഡിയോ ക്ലിപ് സോഷ്യൽ മീഡിയയിൽ വൈറലായി.
പൊതുസ്ഥലങ്ങളിൽ മാസ്കില്ലാതെ പിടിയിലാകുന്നവരെ താൽക്കാലികമായി ജയിലിലടയ്ക്കാൻ മധ്യപ്രദേശ് സർക്കാർ ഉത്തരവിട്ടതിനു പിന്നാലെയാണ് ഇന്‍ഡോറിലുണ്ടായ സംഭവം.
കുട്ടിയുടെ മുന്നില്‍വെച്ചാണ് ഇയാളെ പോലീസുകാർ ബലം പ്രയോഗിച്ച് കയ്യാമം വെക്കാന്‍ ശ്രമിക്കുന്നത്.
പിതാവിനെ വിട്ടയക്കണമെന്ന് പോലീസുകാരോട് കുട്ടി അപേക്ഷിക്കുന്നത് കേൾക്കാം.
കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മാസ്ക് ധരിക്കാത്തതിന് ഇൻഡോർ പോലീസ് 258 പേരെയാണ് അറസ്റ്റുചെയ്തത്.
@ChouhanShivraj आपने #स्वास्थ्याग्रह शुरू किया लेकिन @indorepolice कितनी बेरहमी से #मास्क नहीं पहनने की वजह से इस ऑटोचालक को पीट रही है, बच्चा रो रहा है अमानवीय है @DGP_MP @OfficeOfKNath @Abhinav_Pan @manishndtv @GargiRawat @alok_pandey #MaskUpMP #COVID19 pic.twitter.com/jm01bqDYiG
— Anurag Dwary (@Anurag_Dwary) April 6, 2021
പ്രാദേശിക ഭരണകൂടത്തിന്റെ നിർദേശപ്രകാരം ഇൻഡോറിലെ സ്നേഹലതഗഞ്ച് പ്രദേശത്തെ ഒരു കമ്മ്യൂണിറ്റി ഗസ്റ്റ്ഹൗസ് താല്‍ക്കാലിക ജയിലാക്കിയാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്.
ജയിലിലെത്തിച്ച് മൂന്ന് മണിക്കൂറിനുശേഷം ഇവരെ വിട്ടയക്കുമെന്ന് പോലീസ് സൂപ്രണ്ട് രാകേഷ് കുമാർ ഭംഗ്രെ പറഞ്ഞു.