പൂനെ- ഇന്ത്യയില്‍ കൊറോണ വൈറസ് ബാധ രൂക്ഷമാകുന്നതിനിടെ പൂനെയില്‍ രോഗികളെ പ്രവേശിക്കാനാതെ ആശുപത്രി. പൂനെ പിംപ്രിയിലെ ഒരു ആശുപത്രിയിലാണ് രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്നതോടെ കിടത്തി ചികിത്സയ്ക്ക് സ്ഥലമില്ലാതായത്. ഇതോടെ വരാന്തയില്‍ വെച്ചാണ് രോഗികളില്‍ പലര്‍ക്കും ഓക്‌സിജന്‍ പോലും നല്‍കുന്നത്. ഏഴോളം കിടക്കകളാണ് രോഗികള്‍ക്കായി ഇത്തരത്തില്‍ സജ്ജീകരിച്ചത്.
400 കിടക്കകളും 55 ഐസിയുകളുമുള്ള പൂനെയിലെ യശ്വന്ത് റാവു തവാന്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ ഒരു കിടക്ക പോലും ഒഴിവില്ല. കോവിഡ് ബാധിച്ച് ശ്വസിക്കാന്‍ കഴിയാത്തവരെ ചികിത്സിക്കാന്‍ കഴിയുന്നതിനുള്ള 79 വെന്റിലേറ്ററുകളാണ് പൂനെയില്‍ ലഭ്യമായിട്ടുള്ളത്. ഒരു പുതിയ രോഗി വരുന്നതോടെ പഴയ രോഗികളില്‍ മെച്ചപ്പെട്ടവരെ ഒഴിവാക്കിയാണ് പുതിയവരെ പ്രവേശിപ്പിക്കുന്നത്. തിങ്കളാഴ്ച പൂനെ ജില്ലയില്‍ മാത്രം 8,075 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗികളുടെ എണ്ണം 5.8 ലക്ഷത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്. പൂനെ ജില്ലയാണ് ഇപ്പോള്‍ ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കേന്ദ്രം.