മലപ്പുറം-മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ 74.49 ശതമാനം പോളിംഗ് രേഖപ്പെടുത്തി.വോട്ടെടുപ്പ് ശാന്തവും പ്രശ്്‌നരഹിതവുമായിരുന്നു.ലോക്‌സഭാ മണ്ഡലത്തിന് കീഴില്‍ വരുന്ന ഏഴ് അസംബ്ലി മണ്ഡലങ്ങളിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്.ഉപതെരഞ്ഞെടുപ്പു കൂടി നടന്നതിനാല്‍ രണ്ട് വോട്ടുകളാണ് ഈ മണ്ഡലത്തിലുള്ളവര്‍ ചെയ്തത്. ഇത് മൂലം ഒരു വോട്ടര്‍ക്ക് തന്നെ കൂടുതല്‍ സമയം ആവശ്യമായിരുന്നു.എന്നാല്‍ എവിടെയും അമിതമായി തിരക്കുണ്ടായില്ല. രണ്ടു സ്ലിപ്പുകളാണ് ലോക്‌സഭാ മണ്ഡലത്തില്‍ വോട്ടര്‍മാര്‍ക്ക് നല്‍കിയത്.നിയമസഭയിലേക്കും ലോക്‌സഭയിലേക്കും വ്യത്യസ്ത കളറുകളിലുള്ള സ്ലിപ്പുകളാണ് നല്‍കിയത്.സ്ലിപ്പു നല്‍കുന്നതുമായി ബന്ധപ്പെട്ട് ചില ആശയകുഴപ്പങ്ങള്‍ ഉണ്ടായെങ്കിലും അതെല്ലാം പരിഹരിച്ച് പോളിംഗ് സുഗമമായി തുടര്‍ന്നു.