തിരുവനന്തപുരം- വോട്ടെടുപ്പ് അവസാനിക്കുമ്പോള്‍ തലസ്ഥാന ജില്ലയില്‍ 70.01 ശത മാനം പോളിങ്.
പോളിംഗ് ശതമാനം ഏറ്റവും കൂടുതല്‍ അരുവിക്കരയിലും, കുറവ് തിരുവനന്തപുരത്തു മാണ്. 73.27 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയ അരുവിക്കര മണ്ഡലമാണ് പോളിങ് ശതമാനത്തില്‍ മുന്നില്‍. തിരുവനന്തപുരം മണ്ഡലമാണ് പോളിങ് ശതമാനത്തില്‍ പിന്നി ല്‍. 61.92 ശതമാനം പേരാണ് ഇവിടെ വോട്ട് രേഖപ്പെടുത്തിയത്. വര്‍ക്കല 70.23, ആറ്റി ങ്ങല്‍ 70.61, ചിറയിന്‍കീഴ് 70.79, നെടുമങ്ങാട് 71.54, വാമനപുരം 70.90, കഴക്കൂട്ടം 69.63, വട്ടിയൂര്‍ക്കാവ് 64.16, തിരുവനന്തപുരം 61.92, നേമം 69.80, അരുവിക്കര 73.27, പാറശാല 72.41, കാട്ടാക്കട 72.21, കോവളം 70.76, നെയ്യാറ്റിന്‍കര 72.23 എന്നിങ്ങനെയാണ് മണ്ഡലങ്ങളിലെ പോളിംഗ് ശതമാനം.