ബാങ്കോക്ക്- തായ് ലന്‍ഡില്‍ നടന്ന അന്താരാഷ്ട്ര സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്ത മ്യാന്മറിലെ സൗന്ദര്യ റാണി മത്സരവേദിയില്‍ പറഞ്ഞ വാക്കുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
മിസ് ഗ്രാന്‍ഡ് ഇന്‍റർനാഷണല്‍ 2020 മത്സര വേദിയില്‍ മ്യാന്മർ പട്ടാള അട്ടമറിക്കെതിരെ 22 കാരിയും മ്യാന്മറിലെ പ്രശസ്ത മോഡലുമായ ഹാന്‍ ലായിയാണ് ശബ്ദമുയർത്തിയത്.
തലകുനിച്ചു കൊണ്ടും വിതുമ്പിക്കൊണ്ടും അവർ അന്താരാഷ്ട്ര സഹായം അഭ്യർഥിച്ചു. ആളുകള്‍ ദിവസേന കൊല്ലപ്പെടുകയാണെന്ന് അവർ പറഞ്ഞു. 141 പ്രകടനക്കാർ കൊല്ലപ്പെട്ട ദിവസമായിരുന്നു ഹാന്‍ ലായയിടുെ വികാര നിർഭരമായ പ്രസംഗം.
സൗന്ദര്യ മത്സരത്തില്‍ വിജയിക്കാനായില്ലെങ്കിലും അവരുടെ വാക്കുകള്‍ എന്നെന്നും അനുസ്മരിക്കപ്പെടുനനതായി.