Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലോക്ക്ഡൗണിനെതിരെ പ്രതിഷേധം; പോലീസ് വെടിവെപ്പില്‍ ഒരാള്‍ മരിച്ചു, മൂന്ന് പേർക്ക് ഗുരതര പരിക്ക്

ധാക്ക- കൊറോണ വൈറസ് നിയന്ത്രണങ്ങൾക്കെതിരെ നടന്ന പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് പോലീസ്  നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകളില്‍ പറയുന്നു.
ഫരീദ്‌പൂർ ജില്ലയിലെ സെൻ‌ട്രൽ ടൌണായ സാൽ‌തയിലാണ് സംഭവം.
പോലീസ് കോവിഡ് -19 നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിനിടെ മാർക്കറ്റില്‍ ഒരാള്‍ക്ക് പരിക്കേറ്റുവെന്ന അഭ്യൂഹം പരന്നതിനു പിന്നാലെ ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു.
ഒരു സംഘം പോലീസ് സ്റ്റേഷനിനുനേരെ കല്ലെറിഞ്ഞു.  സർക്കാർ ഓഫീസുകൾ നശിപ്പിച്ചു. ഒരു ഉദ്യോഗസ്ഥന്റെ വീടും രണ്ട് സർക്കാർ കാറുകളും കത്തിച്ചു.
സ്റ്റേഷൻ ആക്രമിച്ചതിനതെ തുടർന്ന് ഉദ്യോഗസ്ഥർ സ്വയം പ്രതിരോധത്തിനാണ് വെടിയുതിർത്തതെന്ന പോലീസ് വക്താവ് അവകാശപ്പെട്ടു.
20 കാരനായ വിദ്യാർത്ഥി കൊല്ലപ്പെടുകയും മൂന്ന് പോലീസ് ഉൾപ്പെടെ ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഫരീദ്‌പൂർ ഡെപ്യൂട്ടി ചീഫ് സുമിനൂർ റഹ്മാൻ പറഞ്ഞു.
വെടിയേറ്റ മുറിവുകളുള്ള മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് ഫരീദ്‌പൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഉദ്യോഗസ്ഥർ പറഞ്ഞു.
തീവ്ര ഹെഫ്സത്തെ ഇസ്ലാം ഗ്രൂപ്പിലുള്ളവർ ആക്രമണത്തിൽ പങ്കുചേർന്നതായി പോലീസ് പറഞ്ഞു.
കഴിഞ്ഞ മാസം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദർശനത്തിനെതിരായ പ്രകടനത്തിനിടെ നടന്ന ഏറ്റുമുട്ടലുകളിലും ഹെഫ്സത്ത് അംഗങ്ങൾ പങ്കെടുത്തതായി പറയുന്നു.
7,087 പേർക്ക്  കൂടി ഞായറാഴ്ച കൊറോണ വൈറസ് ബാധിച്ചതിനെ തുടർന്ന് ബംഗ്ലാദേശ് ഏഴു ദിവസത്തെ രാജ്യവ്യാപക ലോക്ക്ഡൌൺ ഏർപ്പെടുത്തിയിരുന്നു.
കടകള്‍ പൂട്ടിയിട്ടതിനാല്ർ തലസ്ഥാനമായ ധാക്കയിലെ നൂറുകണക്കിന് കടയുടമകളും പ്രതിഷേധിച്ചു.

Latest News