പിണറായിയിലെ പോളിംഗ്  ബൂത്തില്‍ പാര്‍ട്ടി ചിഹ്നം തലയില്‍ പതിപ്പിച്ച് പ്രവര്‍ത്തകന്‍

തലശേരി-പിണറായിയിലെ പോളിങ്ങ് ബൂത്തില്‍ തലയില്‍ ചുവപ്പ് നിറവും,പാര്‍ട്ടി ചിഹ്നവുമായി യുവാവ്. മുഖ്യമന്ത്രി പിണറായി വിജയന്‍ വോട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു ഇയാള്‍ അവിടെ എത്തിയത്. തലയ്ക്ക് പുറകില്‍ സി.പി.എം ചിഹ്നമായ അരിവാള്‍ ചുറ്റിക വെട്ടിയൊരുക്കിയാണ് ഇയാളെത്തിയത്. പോളിങ്ങ് സ്‌റ്റേഷനില്‍ പ്രവേശിച്ച പ്രവര്‍ത്തകനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്  പരാതി നല്‍കി. മുഖ്യമന്ത്രിക്കൊപ്പം ഇയാളും അനുഗമിക്കുന്നത് ദൃശ്യങ്ങളിലുണ്ട്.  തദ്ദേശ തെരഞ്ഞെടുപ്പില്‍ അരിവാള്‍ ചുറ്റിക രേഖപ്പെടുത്തിയ മാസ്‌കുമായി പോളിങ്ങ് ബൂത്തിലെത്തിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥക്കെതിരെ കേസെടുത്തിരുന്നു. പോളിംഗ് സ്‌റ്റേഷന്റെ നൂറ് മീറ്ററിനകത്ത് ഒരു തരത്തിലുള്ള പാര്‍ട്ടി ചിഹ്നങ്ങളും അനുവദിക്കില്ലെന്ന തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്‌നമായ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. 
 

Latest News