മംഗളൂരു- പബ്ജി ഗെയിമിനെ തുടർന്നുണ്ടായ തർക്കത്തില്‍ 12 വയസ്സുകാരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് അഭയം നല്‍കിയ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
12 കാരനായ അകീഫിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ദീപക്കിന് അഭയം നൽകിയ കെസി റോഡ് പിലികൂരിലെ 45 കാരനായ സന്തോഷിനെയാണ് ഉള്ളാള്‍ പോലീസ് അറസ്റ്റ് ചെയ്തത്.
അകീഫിനെ കൊലപ്പെടുത്തിയ ശേഷം വീട്ടിലെത്തിയ ദീപക് കൊലപാതകത്തെക്കുറിച്ച് പിതാവ് സന്തോഷിനോട് പറഞ്ഞിരുന്നു.
മകന് അഭയം നൽകിയതിനും കൊലപാതകത്തെക്കുറിച്ച് പോലീസിനെ അറിയിക്കാത്തതിനുമാണ് സന്തോഷിനെ അറസ്റ്റ് ചെയ്തത്. 30 വർഷമായി ലോറി ഡ്രൈവറായ സന്തോഷ് തലപ്പാടിയിലാണ് താമസം. പ്രായപൂർത്തിയാകാത്തതിനാൽ ദീപക്കിനെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി ജുവനൈല്‍ ഹോമിലേക്ക് റിമാന്‍ഡ് ചെയ്തു.
അകീഫ് കൊലപാതക കേസിനെ തുടർന്ന് ദീപകിന്‍റെ കുടുംബത്തിന് ഭീഷണിയുണ്ടെന്നും വീട്ടിലുള്ള മാതാവിനും സഹോദരനും സംരക്ഷണം നല്‍കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.